Skip to main content

ചേന്ദമംഗലം കൈത്തറി, ഖാദി മേഖലയുടെ നവീകരണത്തിന് മോണിറ്ററിംഗ് കമ്മിറ്റി 

 

പ്രളയദുരിതത്തില്‍ തകര്‍ന്ന എറണാകുളത്തെ ചേന്ദമംഗലം കൈത്തറി, ഖാദി മേഖലയുടെ പുനര്‍നവീകരണത്തിന് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവായി. എറണാകുളം ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജരാണ് കണ്‍വീനര്‍. എം.എല്‍.എമാരായ എസ്. ശര്‍മ, വി.ഡി. സതീശന്‍, എറണാകുളം ജില്ലാ കളക്ടര്‍, ഹാന്റക്‌സ് എം.ഡി, കേരള സ്‌റ്റേറ്റ് ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍, എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍, കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി, കൈത്തറി ഡയറക്ടറുടെ പ്രതിനിധി, എറണാകുളം ഖാദി പ്രോജക്ട് ഓഫീസര്‍, ചേന്ദമംഗലം ഹാന്‍ഡ്‌ലൂം കണ്‍സോര്‍ഷ്യം പ്രതിനിധി, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പ്രതിനിധി, എല്‍.എന്‍.ജി പെട്രോനെറ്റ് പ്രതിനിധി, ബജാജ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് പ്രതിനിധി, ഗതി ലിമിറ്റഡ് പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കും.

മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വ്യവസായ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

 പി.എന്‍.എക്‌സ്.4578/18

date