Skip to main content

വനിതാ കോളേജില്‍ ഗസ്റ്റ് അധ്യാപക അഭിമുഖം

 

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ മ്യൂസിക്, ഫിസിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഫിസിക്‌സ് അധ്യാപകന്റെ ഇന്റര്‍വ്യൂ 16ന് രാവിലെ 11നും മ്യൂസിക് അധ്യാപകനുള്ള ഇന്റര്‍വ്യൂ 17ന് രാവിലെ 10നും നടക്കും.

കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതിയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്റ്റര്‍ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകള്‍ എന്നിവ സഹിതം എത്തണം.

      പി.എന്‍.എക്‌സ്.4582/18

date