Skip to main content

ഭിന്നശേഷിക്കാര്‍ക്ക് മല്‍സരപരീക്ഷാ പരിശീലനം

 

കൈവല്യ പദ്ധതിയുടെ ഭാഗമായി വിവിധ പി.എസ്.സി പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന  ജില്ലയിലെ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി 25 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ മല്‍സരപരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു.  ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍  നവംബര്‍ ഒന്നിന് ആണ് പരിശീലനം ആരംഭിക്കുന്നത്. പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 24 ന് മുന്‍പ് ഉപ്പളം റോഡിലുള്ള ഭിന്നശേഷിക്കാര്‍ക്കുളള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കായിരിക്കും പരിശീലനം ലഭിക്കുകയെന്ന് സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2462654.
(പി.ആര്‍.പി. 2498/2018)

 

date