Skip to main content

വഴിവിളക്ക് സ്ഥാപിക്കല്‍ : എസ്റ്റിമേറ്റ് എടുക്കല്‍ ആരംഭിച്ചു

 

വടശ്ശേരിക്കര പഞ്ചായത്തില്‍ വഴിവിളക്ക് സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് എടുക്കല്‍ കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഏറെ നാളുകളായി വഴിവിളക്ക് ഇല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ക്ക് രാത്രിയാത്ര ഏറെ ദുസഹമായ സാഹചര്യത്തിലാണ് പഞ്ചായത്ത് വഴിവിഴക്ക് സ്ഥാപിക്കുന്നതിനായി മുന്നിട്ടിറങ്ങിയത്. 

പതിനഞ്ച് വാര്‍ഡുകളിലായി പഞ്ചായത്തിന്റെ 17-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള ലൈന്‍ വലിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. അടുത്ത വാര്‍ഷിക പദ്ധതിയിയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. ഇത് രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാകും. 47 ലക്ഷം രൂപയാണ് പഞ്ചായത്ത് പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ഡിപിസി അംഗീകാരത്തിലുള്ള പദ്ധതിയാണ് ഇത്. 

                                  (പിഎന്‍പി 3391/18)

date