Skip to main content

വിധവകള്‍ക്ക് ധനസഹായം  

 

   വിധവകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വനിതാശിശുവികസന വകുപ്പ് നടപ്പാക്കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിനുമേല്‍ പ്രായമുളളവരും പ്രായപൂര്‍ത്തിയായ തൊഴില്‍ ചെയ്യുന്ന മക്കളില്ലാത്തവരും ബന്ധുക്കളുടെ പരിചരണത്തില്‍ കഴിയുന്നവരുമായിരിക്കണം അപേക്ഷകര്‍. കുടുംബ വാര്‍ഷിക വരുമാനം  ഒരുലക്ഷം രൂപയില്‍ താഴെയുളളവരോ ബി.പി.എല്‍ കുടുംബത്തിലോ ഉളളവരായിരിക്കണം. അടുത്തുളള ഐസിഡിഎസ് പ്രോജക്ട് ഓഫീസിലോ അങ്കണവാടിയിലോ ഒക്‌ടോബര്‍ 22നകം അപേക്ഷ നല്‍കണം.  

                                                      (കെ.ഐ.ഒ.പി.ആര്‍-2006/18)

date