Skip to main content

കരാര്‍ നിയമനം

 

  ഭാരതീയ ചികിത്സാവകുപ്പിന്റെ കോട്ടയം ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നേഴ്‌സ്, ലാബ്‌ടെക്‌നീഷ്യന്‍, യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിനുളള വാക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 22ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. നേഴ്‌സ് ട്രെയിനിംഗ് ഇന്‍ ആയുര്‍വേദ അല്ലെങ്കില്‍ ബി.എസ്.സി നേഴ്‌സിംഗ് അംഗീകൃത യോഗ്യതയുളളവര്‍ രാവിലെ 10.30നും പ്രീഡിഗ്രി/പ്ലസ്ടൂ ലാബ് ടെക്‌നോളജി ഡിപ്ലോമ  അല്ലെങ്കില്‍ ബി.എസ്.സി എം.എല്‍.റ്റി യോഗ്യതയുളളവര്‍ രാവിലെ 11നും ബിഎന്‍വൈഎസ്/അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും യോഗ കോഴ്‌സില്‍ ഡിപ്ലോമ ഉളളവര്‍ 11.30നും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, പകര്‍പ്പുകള്‍, ഫോട്ടോ, ആധാര്‍കാര്‍ഡ് എന്നിവ ഹാജരാക്കണം. ഫോണ്‍: 0481 2568118 

                                                     (കെ.ഐ.ഒ.പി.ആര്‍-2009/18)

date