Skip to main content

ജില്ലാ ആശുപത്രിയില്‍ ഒഴിവുകള്‍

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ആറുമാസത്തേക്ക് താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നഴ്‌സിങിന് ബി.എസ്.സി നഴ്‌സിങ്/ജി.എന്‍.എം ഉം ഡാറ്റാ എന്‍ട്രിക്ക് പ്ലസ്ടുവും എം.എസ് ഓഫീസുമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 27ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി ആശുപത്രി ഓഫീസില്‍ എത്തണം.  പെരിന്തല്‍മണ്ണ താലൂക്കിലുള്ളവര്‍ക്ക് മുന്‍ഗണന.

 

date