Skip to main content

പൊന്നാനി താലൂക്ക് റേഷന്‍ വിതരണം

പൊന്നാനി താലൂക്കിലെ സബ്‌സിഡി രഹിത പൊതുവിഭാഗം കാര്‍ഡുടമകള്‍ക്ക് (വെള്ള കാര്‍ഡ്) ഈ മാസം 4 കി.ഗ്രാം അരി, ഗോതമ്പ് എന്നിവ ലഭ്യതയനുസരിച്ച് ക്രമപ്രകാരം 9.90 രൂപ നിരക്കിലും 7.70 രൂപ നിരക്കിലും ലഭിക്കും. പുറമെ കാര്‍ഡ് ഒന്നിന് 5 കി.ഗ്രാം അരി കി.ഗ്രാമിന് ഒരു രൂപ നിരക്കിലും ലഭിക്കും. പൊതുവിഭാഗം (സബ്‌സിഡി) കാര്‍ഡ് ഉടമകള്‍ക്ക് (നീല കാര്‍ഡ്) നിലവിലുള്ള റേഷന്‍ വിഹിതത്തിന് പുറമെ കാര്‍ഡ് ഒന്നിന് 5 കി.ഗ്രാം അരി ഒരു രൂപ നിരക്കില്‍ ലഭിക്കും. ഏ.ഏ.വൈ കാര്‍ഡുകള്‍ക്ക് സൗജന്യമായി 30 കി.ഗ്രാം അരിയും 5 കി.ഗ്രാം ഗോതമ്പും ലഭിക്കും.  പ്രയോറിറ്റി വിഭാഗത്തിലെ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ കാര്‍ഡിലെ ഒരാള്‍ക്ക് 4 കി.ഗ്രാം അരി 1 കിലോ ഗോതമ്പ് എന്ന ക്രമത്തില്‍ ലഭിക്കും. വൈദ്യുതീകരിച്ച കാര്‍ഡുകള്‍ക്ക് 500 ാഹ ഉം വൈദ്യുതീകരിക്കാത്ത കാര്‍ഡുകള്‍ക്ക് 4 ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കുന്നതാണ്. റേഷന്‍ വിതരണം സംബന്ധിച്ച പരാതികള്‍ 9188527393, 9188527801, 9188527800, 9188527802 എന്നീ     നമ്പറുകളില്‍ അിറയിക്കാം.

 

date