Skip to main content

ജില്ലയില്‍ ആദ്യ കിഫ്ബി റോഡ് പ്രവൃത്തി ആരംഭിച്ചു

 

സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയിലെ ആദ്യ റോഡായ കൊണ്ടോട്ടി മണ്ഡലത്തിലെ കടുങ്ങല്ലൂര്‍ - വിളയില്‍ - ചാലിയപ്പുറം റോഡിന്റെ പ്രവൃത്തി ആരംഭിച്ചു. ചീക്കോട് ചെറിയപറമ്പില്‍ നടന്ന ചടങ്ങില്‍ ടി. വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ് അധ്യക്ഷത വഹിച്ചു.
 കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട്, മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ എ സഗീര്‍, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.ഷരീഫ, പി ഡബ്ല്യൂ ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ഹരീഷ്,  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുല്‍ അസീസ്, ഓവര്‍സിയര്‍ യു. അംബിക, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി.മുഹമ്മദ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാജിദ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.റസിയ, മെമ്പര്‍മാരായ സി.സി. ഉമ്മര്‍, കെ.ഷാഹുല്‍ഹമീദ്, എ. ഷൗക്കത്തലി ഹാജി, കെ.സി.ഗഫൂര്‍ ഹാജി, പി.ശ്രീധരന്‍, കെ.സി.മൊയ്തീന്‍കുട്ടി, പുലത്ത് കുഞ്ഞു, നാരായണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കുഴിമണ്ണ പഞ്ചായത്തിലെ ഹാജിയാര്‍ പടിയില്‍ നിന്നും ആരംഭിച്ചു മുതുവല്ലൂര്‍, ചീക്കോട് പഞ്ചായത്തുകളിലൂടെ കടന്ന് പോയി എടവണ്ണപ്പാറ ജംഗ്ഷനില്‍ ആണ് റോഡ് അവസാനിക്കുന്നത്. ആകെ 8. 2 കിലോമീറ്റര്‍ വരുന്ന ഈ റോഡ് പ്രവൃത്തിക്ക് വേണ്ടി ആകെ 16. 4 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. റബ്ബെറൈസ് ചെയ്ത് ആവശ്യമായ സ്ഥലങ്ങളില്‍ ഡ്രൈനേജ്, ഐറിഷ് ഡ്രൈന്‍, കല്‍വെര്‍ട്, സിഗ്‌നല്‍ തുടങ്ങിയ സൗകര്യങ്ങള്‍ കൂടി ചെയ്ത് റോഡ് ദേശീയ നിലവാരത്തിലാണ് നിര്‍മ്മിിക്കുന്നത്. പണി പൂര്‍ത്തിയാകുന്നതോടെ എടവണ്ണപ്പാറ, കോഴിക്കോട് ഭാഗത്തേക്ക് എളുപ്പ വഴിയായി ഈ റോഡ് മാറും.

 

date