Skip to main content

എം.പി ഫണ്ട് പദ്ധതി വിനിയോഗം: നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

എം.പിമാരുടെ പ്രാദേശിക വിസനം ഫണ്ട് വിനിയോഗം കേന്ദ്ര
ധനകാര്യമന്ത്രാലയത്തിന്റെ സോഫ്റ്റ് വെയറായ പബ്ലിക് ഫിനാന്‍ഷ്യല്‍
മാനേജ്‌മെന്റ് സിസ്റ്റംവഴി ആക്കുന്നതിന്റെ ഭാഗമായി എം.പിലാഡ്‌സ്
സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ വിഭാഗം,
ജില്ലകളിലെ എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുമായി വിഡിയോ കോണ്‍ഫ്രന്‍സ്
വഴി പരിശീലനം നല്‍കി. ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ ഷീല കെ.കെയും
മറ്റു നിര്‍വ്വഹണ ഉദ്യോഗസ്ഥരും ട്രെയിനിംഗില്‍ പങ്കെടുത്തു. എം.പി
ലാഡ്‌സ് പ്രവൃത്തികളുടെ തുടര്‍ന്നുവരുന്ന ഫണ്ട് കൈമാറ്റം ജില്ലാതലം
മുതല്‍ നിര്‍വ്വഹണതലം വരെ ഈ സോഫ്റ്റ് വെയറിലൂടെയാണ് ചെയ്യേണ്ടത്.  ഇത്
പ്രാവര്‍ത്തികമാകുന്നതോടെ ബില്‍ മാറുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍
എളുപ്പമാകും. ഇതേവരെ 16.66 കോടി രൂപ നിലവിലെ എം.പിലാഡ്‌സ്
പ്രവൃത്തികള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്.
 

date