Skip to main content

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് : അവസാന തിയതി ഒക്‌ടോബര്‍ 31 

 

കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിതരണം ചെയ്യുന്ന വിവിധ സ്‌കോളര്‍ഷിപ്പുകളുടെ അപേക്ഷ 31 വരെ സ്വീകരിക്കും.  www.minoritywelfare.kerala.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് (നഴ്‌സിംഗ് ഡിപ്ലോമ/ പാരാമെഡിക്കല്‍), എ.പി.ജെ. അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ് ( പോളി ടെക്‌നിക്ക് ഡിപ്ലോമ) എന്നിവയാണ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2300524.

പി.എന്‍.എക്‌സ്.4638/18 

date