Skip to main content

കിര്‍താഡ്‌സില്‍ ഒഴിവുകള്‍

 

കിര്‍താഡ്‌സ്  വകുപ്പില്‍ കേന്ദ്ര സഹായത്തോടെ നടത്തുന്ന പ്രൊജക്ടിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതയും പരിചയവുമുള്ളവര്‍ കിര്‍താഡ്‌സ് വകുപ്പിന്റെ കോഴിക്കോട് ഓഫീസില്‍ 29ന് രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിനെത്തണം. യോഗ്യത, വയസ്, പരിചയം, സമുദായം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ ഹാജരാക്കണം. റിസര്‍ച്ച് അസോസിയേറ്റ് (ആന്ത്രോപ്പോളജി), റിസര്‍ച്ച് അസോസിയേറ്റ് (നാച്വറല്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ആന്റ് സോഷ്യല്‍ ഡെവലപ്‌മെന്റ്) എന്നിവയിലാണ് ഒഴിവുകള്‍. ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. ആറുമാസത്തേക്കാണ് നിയമനം.

നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ www.kirtads.kerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, കിര്‍ടാഡ്‌സ്, ചേവായൂര്‍ പി.ഒ, കോഴിക്കോട് 673017 എന്ന വിലാസത്തിലോ career.kirtads@gmail.com ലോ 25ന് വൈകുന്നേരം അഞ്ചിന് മുന്‍പ് ലഭിക്കണം. തപാലില്‍ അയക്കുന്ന അപേക്ഷകളുടെ കവറിനു പുറത്ത് അപേക്ഷിക്കുന്ന പ്രോജക്ടിന്റെയും, തസ്തികയുടെയും പേര്  എഴുതണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ അയക്കണം. ഇതേ തസ്തികകളിലേക്ക് മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0495 2356805.

   പി.എന്‍.എക്‌സ്.4648/18

date