Post Category
കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്; ഫോട്ടോഗ്രാഫിക്, ഉപന്യാസ മത്സരങ്ങള്‍
കേരള സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് 11-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായി താഴെ പറയുന്ന മത്സരങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു.
ഫോട്ടോഗ്രാഫിക് മത്സരം: വിഷയം കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും. ഉപന്യാസ മത്സരം വിഷയം: കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും. ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും cbc11photoksbb@gmail.com എന്ന ഇ-മെയിലിലും, ഉപന്യാസം cbc11essayksbb@gmail.com എന്ന ഇ-മെയിലിലും ഡിസംബര്‍ 10 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.keralabiodiversity.org കാണുക. ഫോണ്‍: 0471 2554740.
(അവസാനിച്ചു)
date
- Log in to post comments