Skip to main content

അപകടസ്ഥലത്ത് ഉടനടി ആംബുലന്‍സ് സേവനം

അപകടസ്ഥലത്ത് ആംബുലന്‍സ് സേവനം ഉടന്‍ ലഭ്യമാക്കുക എന്ന
ലക്ഷ്യത്തോടെ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറക്കുന്നു. എയ്ഞ്ചല്‍സ് ഇന്ത്യ ഫൗണ്ടേഷനുമായി ചേര്‍ന്ന് ജില്ല ഭരണകൂടമാണ് കണ്‍ട്രോള്‍ റൂം തുറക്കുന്നത്. അത്യാഹിതങ്ങളോ, അപകടങ്ങളോ ഉണ്ടായാല്‍ ആ സ്ഥലത്ത് ആംബുലന്‍സ് സേവനം പെട്ടെന്ന് തന്നെ എത്തിക്കാന്‍ ഈ സംവിധാനം ഉപകരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നവംബര്‍ 19ന് ഉച്ചയ്ക്ക് 3.30 ന് ജില്ലാ കലകട്‌റുടെ അധ്യക്ഷതയില്‍ യോഗം ചേരും.

 

date