Skip to main content

വനിതാമതില്‍ : വിപുലമായ യോഗം ഇന്ന് 

 

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ജനുവരി ഒന്നിന് വൈകിട്ട് നാലുമണിക്ക് സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ നടത്തിപ്പിനായി മന്ത്രി ടി.പി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇന്ന് (ഡിസംബര്‍ 14) വിപുലമായ യോഗം ചേരും. വൈകിട്ട് നാല് മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന വനിതാ മതിലിനായി ജില്ലയില്‍ അഴിയൂര്‍ മുതല്‍ രാമനാട്ടുകര വരെയാണ് വനിതകള്‍ കൈകോര്‍ക്കുക. പരിപാടിയുടെ വിജയത്തിനായി മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും സാമുദായിക സംഘടനകളും ഒത്തുചേരും. പ്രാദേശിക സംഘാടക സമിതി ഈ മാസം 20 നകം പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കും.

date