Skip to main content
 ബേഡഡുക്കയിൽ ജനകീയ ജലസംരക്ഷണത്തിന്റെ ഭാഗമായി കുണ്ടൂച്ചിയിൽ തടയണ നിർമ്മിക്കുന്നു. 

ചിറക്കാൽ കൂണ്ടുച്ചി ചാലിന് ജനകീയ തടയണ

ഹരിത കേരളം മിഷൻ വാർഷികത്തിന്റെ ഭാഗമായി ബേഡഡുക്കയിൽ ജനകീയ ജലസംരക്ഷണ ക്യാമ്പയിൻ തുടരുന്നു. കുണ്ടൂച്ചിയിൽ നടന്ന പരിപാടിയിൽ വിവിധ വിഭാഗം ജനങ്ങൾ ആവേശപൂർവം പങ്കാളികളായി. ഗ്രാമ പഞ്ചായത്തംഗം ഇ.രജനിയുടെ നേതൃത്വത്തിൽ വാർഡ് വികസന സമിതി അംഗങ്ങൾ, എ.ഡി.എസ് പ്രതിനിധികൾ, അയൽക്കൂട്ട അംഗങ്ങൾ  തുടങ്ങിയവർ പങ്കെടുത്തു. ഈ മാസം 20 നു ശേഷം പഞ്ചായത്തിൽ നടക്കുന്ന എല്ലാ എൻ.എസ്.എസ് ക്യാമ്പുകളുടെയും ഭാഗമായും ഇത്തരം ജനകീയ തടയണകൾ നിർമ്മിക്കാൻ പരിപാടികൾ തയ്യാറാക്കി.

date