Skip to main content

ഡപ്യൂട്ടേഷൻ: ലൈബ്രറി അസിസ്റ്റന്റ്

 

കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ ലൈബ്രറി ആന്റ് റിസർച്ച് റിസോഴ്‌സ് സെന്ററിൽ ലൈബ്രറി അസിസ്റ്റന്റ് തസ്തികയിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.  ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദവും/കേരള സർക്കാർ/ അർദ്ധസർക്കാർ/ ഗവേഷണ/ പൊതുമേഖല/ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ ഏതിലെങ്കിലും മൂന്ന് വർഷത്തിൽ കുറയാതെ സർവീസുമുള്ളവർക്ക് അപേക്ഷിക്കാം.

വിശദമായ ബയോഡാറ്റയും പൂരിപ്പിച്ച അപേക്ഷയും ഈ മാസം 31 ന് വൈകിട്ട് അഞ്ചിന് മുമ്പ് കെ.സി.എച്ച്.ആർ ഡയറക്ടർ, പി.ബി. നം.839, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നളന്ദ, തിരുവനന്തപുരം-695 003 എന്ന വിലാസത്തിൽ അയയ്ക്കണം.  കൂടുതൽ വിവരങ്ങൾക്ക്: www.kchr.ac.in  ഫോൺ 0471-2310409, ഇമെയിൽ kchrtvm@gmail.com

പി.എൻ.എക്സ്. 5539/18

date