Skip to main content

ഊർജ്ജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു

 

2018ലെ സംസ്ഥാന ഊർജ്ജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു.  കേരളത്തിൽ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ അവാർഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് എനർജി മാനേജ്‌മെന്റ് സെന്ററാണ്.  സർക്കാർ നിയോഗിച്ച സംസ്ഥാനതല ജഡ്ജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അപേക്ഷകൾ വിലയിരുത്തി അവാർഡുകൾ പ്രഖ്യാപിച്ചത്.  വൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, വ്യക്തികൾ, സംഘടനകൾ/ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ എന്നീ വിഭാഗങ്ങളിലായാണ് അപേക്ഷകൾ ക്ഷണിച്ചത്.

വൻകിട ഊർജ്ജ ഉപഭോക്താക്കൾ: അവാർഡ്- (1) ഭാരത് പെട്രോളിയം കോർപ്പറേഷൻ, കൊച്ചിൻ റിഫൈനറി (2) അപ്പോളോ ടയേഴ്‌സ്, കളമശ്ശേരി. പ്രശസ്തിപത്രം - കാർബോറണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ്, ഇലക്‌ട്രോ മിനറൽ ഡിവിഷൻ, കളമശ്ശേരി.

ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ: അവാർഡ്- മിൽമ വയനാട് ഡയറി. 

ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ: അവാർഡ്- ഇൻഡ്യൻ ബോട്ട്‌ലിംഗ് പ്ലാന്റ്, ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ, കൊച്ചി. പ്രശസ്തിപത്രം - ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്, പാലക്കാട്.

കെട്ടിടങ്ങൾ: അവാർഡ്- (1) ലിസി ഹോസ്പിറ്റൽ, എറണാകുളം (2) പൂവാർ ഐലന്റ് റിസോർട്ട്. പ്രശസ്തിപത്രം - ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ്, കൊച്ചി.

വ്യക്തികൾ: അവാർഡ്- പി.കെ. ബൈജു, ശ്രീനിലയം, കൂടാളി പി.ഒ, കണ്ണൂർ.

സംഘടനകൾ: അവാർഡ്- (1) ഗവ. ഐ.ടി.ഐ ഫോർ വുമെൻ, മാളിക്കടവ്, കോഴിക്കോട് (2) സെന്റ് തെരേസാസ് കോളേജ്, എറണാകുളം.  പ്രശസ്തിപത്രം - (1) ഐ.സി.എ.ആർ - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിഷറീസ് ടെക്‌നോളജി, കൊച്ചി (2) തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി വകുപ്പ്.

 

പി.എൻ.എക്സ്. 5540/18

date