Skip to main content

വനിതാ മതില്‍: മന്ത്രി ഇ.ചന്ദ്രശേഖരന്റെ  അധ്യക്ഷതയില്‍ യോഗം

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിനു മുന്നോടിയായി റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ നാളെ(ഡിസംബര്‍ 18) ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുമാരുടെ യോഗം നടക്കും. ഉച്ചയ്ക്ക് 1.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഈ യോഗത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ എല്ലാവരും പങ്കെടുക്കണമെന്നു ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. 
    ഇതേദിവസം തന്നെ ഉച്ചയ്ക്ക് 12ന് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ നാഷണല്‍ സേവിംഗ് സ്‌കീം (എന്‍എസ്എസ്) മഹിളാ പ്രധാന്‍ ഏജന്റ്സ് ഭാരവാഹികള്‍,  എസ്‌സി - എസ്ടി പ്രോമോട്ടര്‍മാര്‍, നഴ്സിംഗ് മേഖലയിലെ പ്രതിനിധികള്‍, നഴ്സിംഗ് വിദ്യാര്‍ഥി പ്രതിനിധികള്‍, ഷോപ്പ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് പ്രതിനിധികള്‍, ബാങ്കിംഗ് പ്രതിനിധികള്‍, കോളജ് ഡവലപ്പമെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍, ഹയര്‍സെക്കന്‍ഡറി റീജണല്‍ ഡയറക്ടര്‍, ഐടിഐ-പോളിടെക്നിക് പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കണമെന്നും കളക്ടര്‍ അറിയിച്ചു. 
    വനിതാ മതിലുമായി ബന്ധപ്പെട്ട് ഈ മാസം 28ന് രാവിലെ ഒന്‍പതിനു റിവ്യു മീറ്റിംഗ് നടക്കും. സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്തുവരും പങ്കെടുക്കാന്‍ കഴിയാതിരുന്നവരും ഈ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും എത്രയാളുകളെ പങ്കെടുപ്പിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 

date