Skip to main content

വനിതാമതില്‍; കോഴിക്കോട് ജില്ലയില്‍ നിന്ന്  മൂന്ന് ലക്ഷം വനിതകള്‍

 

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന വനിതാമതിലില്‍ കോഴിക്കോട് ജില്ലയില്‍ മൂന്ന് ലക്ഷം വനിതകള്‍ അണിനിരക്കും. ദേശീയ പാതയില്‍ 74 കിലോമീറ്റര്‍ ദൂരമാണ് ജനുവരി ഒന്നിന് മതില്‍ രൂപപ്പെടുക. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളും ജില്ലയിലെ എം.പി, എം.എല്‍.എമാര്‍ കോഴിക്കോട് മേയര്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ കളക്ടര്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോയിന്റ് കണ്‍വീനറുമായ ജില്ലാതല സംഘാടക സമിതിയും എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സെക്രട്ടറി കണ്‍വീനറും സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജോയിന്റ് കണ്‍വീനറും ആശാ വര്‍ക്കര്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍, മെഡിക്കല്‍ ഓഫീസര്‍, സന്നദ്ധ സാമുദായിക സംഘടന പ്രതിനിധികള്‍ അംഗങ്ങളുമായ പ്രാദേശിക സംഘാടക സമിതികളും വനിതാമതിലിന്റെ സംഘാടക ചുമതല വഹിക്കുന്നുണ്ട്. കുടുംബശ്രീ യൂനിറ്റ് തലത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി വനിതാ മതിലിന്റെ സന്ദേശമെത്തിച്ചു. 
     ഡിസംബര്‍ 28, 29, 30 തീയതികളില്‍ ജില്ലയില്‍ ഉടനീളം വിളംബര ജാഥകള്‍ നടത്തും. ബാനറുകള്‍ക്കു പുറമേ വനിതാ മതിലിന്റെ സന്ദേശവുമായി പ്രാദേശിക തലത്തില്‍ പുല്‍ക്കുടിലുകള്‍ നിര്‍മിക്കും. പഞ്ചായത്തുകള്‍ തോറും  സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമത്തിന്റെ ഭാഗമായി 24, 25 തീയതികളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേമഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി സാംസ്‌കാരിക പ്രഭാഷണം പുരാരേഖ പ്രദര്‍ശനം എന്നിവ നടത്തും. 

date