Skip to main content

കെ.എസ്.ഇ.ബി. പുരപ്പുറ സൗരോർജ്ജ പദ്ധതി ആരംഭിക്കുന്നു

ആലപ്പുഴ: സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നേതൃത്വത്തിൽ 1000 മെഗാവാട്ട് വൈദ്യുതി സൗര   പദ്ധതികളിൽ നിന്നും ഉൽപാദിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 500 മെഗാവാട്ട് പുരപ്പുറ സൗരോർജ്ജ പദ്ധതികളിൽ നിന്നും 2021-22 ഓടെ ഉൽപാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ നിർവ്വഹണത്തിനുള്ള വിവിധ സാമ്പത്തിക മാതൃകകൾ കെ.എസ്.ഇ.ബി ലിമിറ്റഡ് തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്.  ഉപഭോക്താവിന്റെ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ കെ.എസ്.ഇ.ബി.യുടെ. ചെലവിൽ സൗരനിലയം സ്ഥാപിക്കും. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം സൗജന്യമായി കെട്ടിടയുടമയ്ക്ക് നൽകും. ഉൽപാദിപ്പിക്കുന്ന വൈദ്യുതി ദീർഘകാലത്തേക്ക് (കരാർ കാലാവധി)  നിശ്ചിത നിരക്കിൽ കെട്ടിയുടമയ്ക്ക് നൽകും.   കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സംരംഭകന്റെ ചെലവിൽ കെ.എസ്.ഇ.ബി.എൽ സൗരനിലയം സ്ഥാപിക്കുന്നതാണ് രണ്ടാമത്തെ രീതി. ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂർണ്ണമായോ നിശ്ചിതനിരക്കിൽ കെ.എസ്.ഇ.ബി.എൽ വാങ്ങും. ഉൽപാദിപ്പിക്കുന്ന വൈദ്യുതി പൂർണ്ണമായും സംരംഭകൻ ഉപയോഗിക്കും. സൗര എന്ന പദ്ധതിയിൽ പങ്കാളികളാകാൻ ഉപഭോക്താക്കൾക്ക് വൈദ്യുതി ബോർഡിന്റെ വെബ്‌സൈറ്റായ www.kseb.in  വഴി രജിസ്റ്റർ ചെയ്യാം. ഫീസ് ആവശ്യമില്ല.ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന.ഫോൺ: 04772243487.

 

പ്രളയ ദുരിത ബാധിതർക്ക് 5000 എൽ.പി.ജി സ്റ്റൗവ് കൂടി വിതരണം ചെയ്യുന്നു

 

ആലപ്പുഴ: പ്രളയദുരിതമനുഭവിച്ചവർക്ക് വിതരണം ചെയ്യാനായി ഭാരത് പെട്രോളിയം കമ്പനി 5000 എൽ.പി.ജി.സ്റ്റൗവ് കൂടി വിതരണം ചെയ്യുന്നു. നേരത്തെ പ്രളയ കാലത്ത് 1000 സ്റ്റൗ അങ്കണവാടികൾക്ക്  നൽകിയിരുന്നു. 5000 സ്റ്റൗ വിതരണത്തിലെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ഇന്നലെ അന്ത്യോദയ അന്നയോജന പദ്ധതിയിലുള്ള  50 പേർക്കാണ് സ്റ്റൗ നൽകിയത്. ജില്ലയിലെ ആറു താലൂക്കുകളിലായി ഏറ്റവും അർഹരായ എ.എ.വൈ. ഗുണഭോക്താക്കൾ, ബി.പി.എൽ കാർഡുടമകൾ,പട്ടിക വിഭാഗത്തിലെ അർഹരായവർ എന്നിവർക്കാണ് സ്റ്റൗ വിതരണം ചെയ്യുന്നത്. പ്രളയകാലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഭാരത് പെട്രോളിയം  കമ്പിനിയെ ജില്ല കളക്ടർ എസ്. സുഹാസ് ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും സ്റ്റൗ ബി.പി.സി ആലപ്പുഴയ്ക്ക് അനുവദിച്ചത്.

 

date