Skip to main content

ജൈവ വൈവിധ്യ കോൺഗ്രസ്  ജില്ല മത്സരങ്ങൾ  നടത്തുന്നു

ആലപ്പുഴ: സംസ്ഥാന ജൈവവൈവിധ്യബോർഡും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി 11-ാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാ മത്സരങ്ങൾ  നടത്തുന്നു. ഓൺലൈനായി ഉപന്യാസം, ഫോട്ടോഗ്രാഫി എന്നീ മത്സരവും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പ്രൊജക്ട് അവതരണ മത്സരവും നടത്തും.താൽപര്യമുള്ളവർ deepakindu2000@yahoo.co.incbc11photoksbb@gmail.comഎന്ന ഇ-മെയിലിൽ 30നകം രജിസ്റ്റർ ചെയ്യണം. ജില്ല പഞ്ചായത്ത് ഹാളിൽ ജനുവരി മൂന്നിന് രാവിലെ 9.30 മുതൽ  ജില്ലാതല മത്സരങ്ങൾ ഉണ്ടായിരിക്കും. ഫോൺ: 9895110389, 8086450879.

 

date