Skip to main content

16 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരമായി

 

ഇടുക്കി ജില്ലയിലെ 16 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിരേഖകള്‍ക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. പുറപ്പുഴ ഗ്രാമപഞ്ചായത്തിന്റെ 101ഉം,  ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിന്റെ 88ഉം, മണക്കാട് ഗ്രാമപഞ്ചായത്തിന്റെ 104ഉം, അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ 148ഉം, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 46ഉം, കട്ടപ്പന മുന്‍സിപ്പാലിറ്റിയുടെ 172ഉം, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ 95ഉം, കരുണാപുരം ഗ്രാമപഞ്ചായത്തിന്റെ 114ഉം, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 103ഉം, മറയൂര്‍ ഗ്രാമപഞ്ചായത്തിന്റെ 131ഉം, മുട്ടം ഗ്രാമപഞ്ചായത്തിന്റെ 99ഉം, പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന്റെ 129ഉം , ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിന്റെ 107ഉം, വട്ടവട ഗ്രാമപഞ്ചായത്തിന്റെ 82ഉം, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിന്റെ 140ഉം ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിന്റെ 151ഉം പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. യോഗത്തില്‍ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ കൊച്ചുത്രേസ്യ പൗലോസ്, ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു, ഡി.പി.സി സര്‍ക്കാര്‍ നോമിനി എം. ഹരിദാസ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായി നോബിള്‍ ജോസ്, മനോജ് കുമാര്‍ എന്‍.റ്റി, നിര്‍മ്മലാ നന്ദകുമാര്‍, കുഞ്ഞുമോള്‍ ചാക്കോ, ഇന്‍ഫന്റ് തോമസ്, എസ്. വിജയകുമാര്‍, സുനിത സി.വി, മോളി മൈക്കിള്‍, അഡ്വ. സിറിയക് തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ.ഷീല, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗ്ഗീസ്, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ എം.ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ എന്നിവരും തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാരും ജനപ്രതിനിധികളും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു.

date