Skip to main content
 •	എഴുകുംവയല്‍ കാക്കനാട്ടുപടിയില്‍ ജലസേചനകുളം നവീകരണ പദ്ധതിയിലുള്‍പ്പെടുത്തി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പൂര്‍ത്തീകരിച്ച കുളം

ജലക്ഷാമത്തിന് പരിഹാരമായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ ജലസേചനകുളം നവീകരണം

 

 

 

എഴുകുംവയല്‍ കാക്കനാട്ടുപടി നിവാസികള്‍ക്ക് ഇനി വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടണ്‍ കാര്യമില്ല. അടുത്ത ദിവസം മുതല്‍  കുടിവെള്ളം പൈപ്പിലൂടെ വീടുകളിലെത്തും. വേനല്‍കാലത്ത് കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമായിരുന്ന പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസമാകുകയാണ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ ജലസേചനകുളം നവീകരണ പദ്ധതി.  ബ്ലോക്ക് പഞ്ചായത്ത് ചെമ്പകപ്പാറ ഡിവിഷനിലും ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുമായ എഴുകുംവയല്‍ പള്ളിക്കവല കാക്കനാട്ടുപടിയിലാണ് ജലസേചനകുളം നവീകരണ പദ്ധതി നടപ്പാക്കിയത്. ജലദൗര്‍ലഭ്യത്താല്‍ ദുരിതമനുഭവിക്കുന്ന സമീപവാസികളുടെ ബുദ്ധിമുട്ട് നേരിട്ടറിയുന്ന പള്ളിക്കവല പാറത്തറയില്‍ ജിജി സ്‌കറിയ ബ്ലോക്ക് പഞ്ചായത്തിന് സൗജന്യമായി വിട്ടു നല്കിയ നാലു സെന്റ് സ്ഥലത്താണ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ജലസേചനകുളം പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്ലാന്‍ ഫണ്ട് പത്ത് ലക്ഷം രൂപയും ഗുണഭോക്തൃവിഹിതവും ചേര്‍ത്ത് 11,11,111 രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കി ജലക്ഷാമം പരിഹരിച്ചത്. കുളം, ജലസംഭരണി, മോട്ടര്‍ എന്നിവയാണ് പദ്ധതിയിലുള്‍പ്പെട്ടിരിക്കുന്നത്. സൗജന്യമായി ലഭിച്ച സ്ഥലത്തുണ്‍ണ്ടായിരുന്ന ഓലിയാണ്  ഒന്‍പതര മീറ്റര്‍ ആഴത്തിലും   അഞ്ചര മീറ്റര്‍ വിസ്തൃതിയിലുമുള്ള ജലസേചനകുളമാക്കി നവീകരിച്ചത്. കടുത്ത വേനലിലും വറ്റാത്ത ഓലി, വശങ്ങള്‍ കെട്ടാതെ ഉപയോഗശൂന്യമായി കിടന്നിരുന്നതിനാല്‍ ഇതിലെ ജലം കുടിവെള്ളമായി വിനിയോഗിക്കാറില്ലായിരുന്നു. ആഴം കൂട്ടിയും വശങ്ങള്‍ ഇടിയാതെ കോണ്‍ക്രീറ്റ് ചെയ്തും നവീകരിച്ചതോടെ ഏതു വേനലിലും വറ്റാതെ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം ലഭ്യമാകും. 13 കുടുംബങ്ങളാണ് ഇപ്പോള്‍ ഗുണഭോക്താക്കളായിട്ടുള്ളത്. കടുത്ത വേനലില്‍ 2000 ലിറ്റര്‍ വെള്ളത്തിന് രണ്‍ണ്ടായിരം രൂപ ചെലവഴിച്ചാണ് പ്രദേശവാസികള്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും ജീപ്പുകളില്‍ വെള്ളം എത്തിച്ചിരുന്നത്. ഇത്തരത്തില്‍ വേനല്‍ക്കാലത്ത് കുടിവെള്ളത്തിനു മാത്രമായി നല്ലൊരു തുക മാറ്റിവയ്‌ക്കേണ്ടണ്‍ സാഹചര്യമാണ് ഉണ്‍ണ്ടായിരുന്നത്.  പ്രദേശവാസികള്‍ അനുഭവിച്ച് വന്ന രൂക്ഷമായ ജലക്ഷാമത്തിന് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ ജലസേചനകുളം നവീകരണ പദ്ധതിയിലൂടെ പരിഹാരമായതായി ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ കുട്ടിയമ്മ സെബാസ്റ്റ്യന്‍ പറഞ്ഞു.

 

കുളത്തില്‍ നിന്നും മോട്ടര്‍ ഉപയോഗിച്ച്, റോഡിനു മുകളിലായി ഉയര്‍ന്ന സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന ഇരുപതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള കോണ്‍ക്രീറ്റ് ടാങ്കില്‍ ശേഖരിക്കുന്ന ജലം പൈപ്പ് കണക്ഷനുകള്‍ വഴി വീടുകളിലെത്തും. വീടുകളിലേക്കുള്ള പൈപ്പ് കണക്ഷന്‍ ഗുണഭോക്താക്കള്‍ സ്വന്തം ചെലവിലാണ് ഇടുന്നത്. കുളങ്ങരയില്‍ സിബി സൗജന്യമായി വിട്ടു നല്കിയ സ്ഥലത്താണ് പദ്ധതിയ്ക്കായി ജലസംഭരണി നിര്‍മ്മിച്ചത്. കാക്കനാട്ടുപടി നിവാസികളുടെ ജലക്ഷാമത്തിന് ശാശ്വത പരിഹാരമായ പദ്ധതിയുടെ ഉദ്ഘാടനം 20ന് വൈകിട്ട് മൂന്നു മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിര്‍വ്വഹിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി അറിയിച്ചു.

 

date