Skip to main content

എയ്ഡ്‌സ് ബോധവത്ക്കരണ കലാജാഥ തുടങ്ങി

 

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ചിട്ടുള്ള എയ്ഡ്‌സ് ബോധവത്ക്കരണ കലാജാഥയ്ക്ക് തുടക്കമായി. പത്തനംതിട്ട ജനറല്‍ ആശുപതിയില്‍ കലാജാഥയുടെ ജില്ലാതല ഉദ്ഘാടനം നഗരസഭാധ്യക്ഷ അഡ്വ.ഗീതാസുരേഷ് നിര്‍വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു അനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ ബോധവത്ക്കരണ സന്ദേശം നല്‍കി. വാര്‍ഡ് അംഗം പി.കെ.ജേക്കബ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.പി.എന്‍.പത്മകുമാരി, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.സാജന്‍ മാത്യു, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ റ്റി.കെ.അശോക് കുമാര്‍, എം.ആര്‍.അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

തുടര്‍ന്ന് തണ്ണീര്‍മുക്കം സദാശിവന്‍ ബോധവത്ക്കരണ കഥാപ്രസംഗം നടത്തി. ജില്ലയില്‍ 45 സ്ഥലങ്ങളില്‍ ബോധവത്ക്കരണ കലാജാഥ നടത്തും. 

       (പിഎന്‍പി 4105/18)

date