Skip to main content

കവിയൂര്‍ പുഞ്ച ബഹുജന കൂട്ടായ്മയും  അമ്മയ്‌ക്കൊരു അടുക്കളത്തോട്ടം ജില്ലാതല ഉദ്ഘാടനവും ഇന്ന് (20)

 

കവിയൂര്‍ പുഞ്ച 23 വര്‍ഷങ്ങള്‍ക്ക് ശേഷം കതിരണിയുന്നതിന്റെ ഭാഗമായി കവിയൂര്‍ പുഞ്ച ബഹുജന കൂട്ടായ്മയും നെല്‍കര്‍ഷക സെമിനാറും ഇന്ന് രാവിലെ ഒമ്പതിന് നാട്ടുകടവ് പലിപ്ര ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും. ഇതോടനുബന്ധിച്ച് കൃഷി വകുപ്പ് നടപ്പാക്കുന്ന അമ്മയ്‌ക്കൊരു അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മാത്യു ടി.തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എംഎല്‍എമാരായ ആര്‍.രാമചന്ദ്രന്‍, ഡോ.എന്‍.ജയരാജ്, പ്രതിഭാ ഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, തിരുവല്ല നഗരസഭാ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ റജി തോമസ്, ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിന്‍, കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, കൃഷി വകുപ്പ് ഡയറക്ടര്‍ പി.കെ.ജയശ്രീ, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍, വിവിധ തദ്ദേശഭരണ ഭാരവാഹികളായ, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

പരിപാടിയോടനുബന്ധിച്ച് നെല്‍കൃഷിയില്‍ അനുവര്‍ത്തിക്കേണ്ട നല്ല പരിചരണ മുറകള്‍, സംയോജിത കീടരോഗ നിയന്ത്രണം നെല്‍കൃഷിയില്‍, നെല്ല് സംഭരണവും ഗുണമേന്മ മെച്ചപ്പെടുത്തലും എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. 

                  (പിഎന്‍പി 4109/18)

date