Skip to main content

സൗജന്യ മത്സരപരീക്ഷ പരിശീലന പരിപാടി

 

നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്‌മെന്റ് സെന്ററിൽ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കുവേണ്ടി ഒരു സൗജന്യ മത്സര പരീക്ഷ പരിശീലന പരിപാടി 2019 ജനുവരി 17 മുതൽ 30 പ്രവൃത്തി ദിവസം നെയ്യാറ്റിൻകരയിൽ വച്ച് നടത്തുമെന്ന് എംപ്ലോയമെന്റ് ഓഫീസർ അറിയിച്ചു.  പരിശീന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്‌മെന്റ് സെന്ററിൽ രജിസ്റ്റർ ചെയ്യണം.  കൂടുതൽ വിവരങ്ങൾക്ക് 9495270331.  
(പി.ആർ.പി. 2815/2018)

 

date