Skip to main content

പ്രളയം :  വീട്‌ നഷ്‌ടപ്പെട്ടവരുടെ 4000 അപ്പീല്‍ അപേക്ഷ സ്വീകരിച്ചു

ഓഗസ്റ്റ്‌ മാസത്തിലെ പ്രളയത്തില്‍ ജില്ലയില്‍ വീടുകള്‍ക്കുണ്ടായ നാശനഷ്‌ടം സംബന്ധിച്ച്‌ ഇന്നലെ (ഡിസംബര്‍ 19) വരെ 4000-ത്തിലധികം അപ്പീല്‍ അപേക്ഷ കളക്‌ടറേറ്റില്‍ ലഭിച്ചു. അര്‍ഹത പട്ടികയില്‍ ഉള്‍പ്പെടാനുളള അപേക്ഷ, വീടിനുണ്ടായ നാശനഷ്‌ടത്തിന്റെ കണക്ക്‌ സംബന്ധിച്ച്‌ അപേക്ഷ ഉള്‍പ്പെടെ ആയിരകണക്കിന്‌ അപേക്ഷകളാണ്‌ കളക്‌ടറേറ്റില്‍ സ്വീകരിച്ചത്‌. താലൂക്ക്‌ തലങ്ങളില്‍ നാശനഷ്‌ടം സംബന്ധിച്ച കണക്കെടുപ്പിനെ സംബന്ധിച്ച അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാനുളള അവസരമാണ്‌ കളക്‌ടറേറ്റില്‍ ഒരുക്കിയിരിക്കുന്നത്‌. ഈ അപ്പീല്‍ അപേക്ഷ പരിഗണിച്ചതിനുശേഷം വീടുകള്‍ക്കുണ്ടായ നാശനഷ്‌ടം സംബന്ധിച്ച അന്തിമ കണക്കെടുപ്പ്‌ പൂര്‍ത്തിയാക്കിയാണ്‌ ധനസഹായം വിതരണം ചെയ്യുക. നാശനഷ്‌ടം സംബന്ധിച്ച അപ്പീല്‍ അപേക്ഷ പ്രളയബാധിതര്‍ക്ക്‌ ഇന്ന്‌ (ഡിസംബര്‍ 20) വൈകീട്ട്‌ 5 മണിവരെ കളക്‌ടറേറ്റില്‍ സ്വീകരിക്കും.

date