Skip to main content

ഗതാഗതനിയന്ത്രണം

ദേശീയപാത ചാവക്കാട്‌ മിനി സിവില്‍ സ്റ്റേഷന്‍ മുതല്‍ മുല്ലത്തറ ജംഗ്‌ഷന്‍ വരെയുളള റോഡിലെ ഇന്റര്‍ലോക്ക്‌ ടൈല്‍ വിരിക്കുന്നതിനാല്‍ പൊന്നാനിയില്‍ നിന്നും ഗുരുവായൂര്‍-ചാവക്കാട്‌ ഭാഗത്തേക്ക്‌ വരുന്ന വാഹനങ്ങള്‍ മന്ദലാംകുന്ന്‌ തിരിഞ്ഞ്‌ വെട്ടിപ്പുഴ പനന്തറ ആല്‍ത്തറ അഞ്ഞൂറ്‌ മുഹംമൂടിമുക്ക്‌ മമ്മിയൂര്‍ വഴി ചാവക്കാട്‌ ഭാഗത്തേക്ക്‌ തിരിഞ്ഞുപോകണം. എറണാകുളം ഭാഗത്തേക്ക്‌ വരുന്ന വാഹനങ്ങള്‍ എടക്കഴിയൂര്‍ തെക്കേ മദ്രസ്സ ജംഗ്‌ഷനില്‍ നിന്ന്‌ വലത്തേക്ക്‌ തിരിഞ്ഞ്‌ ബീച്ച്‌ റോഡില്‍ പ്രവേശിച്ച്‌ ബ്ലാങ്ങാട്‌ അഞ്ചങ്ങാടി വഴി മൂന്നാംകല്ലില്‍ പ്രവേശിക്കേണ്ടതാണെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ അറിയിച്ചു. 

date