Skip to main content

ഭരണഘടനാ സാക്ഷരത :  ജനകീയ വിദ്യാഭ്യാസ പരിപാടി 

കേരള നിയമസഭയും സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും സംയുക്തമായി നടത്തുന്ന ഭരണഘടനാ സാക്ഷരത-ജനകീയ വിദ്യാഭ്യാസ പരിപാടി ജനുവരി 26 ന്‌ സമാപിക്കും. പരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത റിസോഴ്‌സ്‌ ഗ്രൂപ്പ്‌ മെമ്പര്‍മാരുടെ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. അയ്യന്തോള്‍ കോസ്റ്റ്‌ഫോര്‍ഡ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്നി ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. പരിശീലന പരിപാടിയില്‍ കില ഫാക്കല്‍റ്റി കെ എം ശിവരാമന്‍, ജയദേവി, സുസ്‌മിത എന്നിവര്‍ ക്ലാസ്സെടുത്തു. ഏവര്‍ക്കും വിദ്യാഭ്യാസം എന്നും വിദ്യാഭ്യാസം എന്ന ജനകീയ വിദ്യാഭ്യാസ പരിപാടിയിലൂടെ ഒരു വാര്‍ഡില്‍ നിന്നും 100 പേര്‍ക്കാണ്‌ സാക്ഷരതാ പരിശീലനം ലഭ്യമാവുക. പ്രളയത്തില്‍ വീട്‌ നഷ്‌ടപ്പെട്ടവര്‍ക്കുളള ധനസഹായവിതരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ നിര്‍വഹിച്ചു. ജില്ലാ സാക്ഷരതാമിഷന്‍ കോര്‍ഡിനേറ്റര്‍ ശ്യാംലാല്‍ വി വി, അസിസ്റ്റന്റ്‌ കോര്‍ഡിനേറ്റര്‍ കൊച്ചുറാണി മാത്യു, പി ജെ കുര്യന്‍, ഡേവീസ്‌ സ്റ്റീഫന്‍, സദാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

date