Skip to main content

ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

 

കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസ്സോസിയേഷന്റെ സാംസ്‌ക്കാരിക വിഭാഗമായ രചനയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഗാന്ധി സ്മൃതിസദസ്സിന്റെ ഉദ്ഘാടനം തിരുവനന്തപുരം സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഹാളിൽ മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. ഖാദി ബോർഡ് ഉപാദ്ധ്യക്ഷ ശോഭനാ ജോർജ്ജ്, സെക്രട്ടറി റ്റി.വി കൃഷ്ണകുമാർ, ഡയറക്ടർ കെ.എസ്. പ്രദീപ്കുമാർ, എഫ്.എ ബിമൽ ലാൽ, കെ.എൻ.അശോക്കുമാർ, പി.ഹണി, എസ്സ്.ബിനു, നാഞ്ചള്ളൂർ ശശികുമാർ എന്നിവർ പ്രസംഗിച്ചു. ഗാന്ധിസ്മൃതി സദസ്സും സെക്രട്ടറിയേറ്റ് ജീവനക്കാർക്കായി ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിൽ ക്വിസ്സ് മൽസരവും നടത്തി. 

       ദിവ്യ പി. നായർ, മുരളീകൃഷ്ണൻ, ദീപാ വിതൻ, സതി വി, അഞ്ജലി വി, ശ്രീജ കെ.എൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.

       സ്മൃതിസദസ്സിനോടനുബന്ധിച്ച് അതിവിപുലമായ ഖാദി മേള ഒരുക്കിയിട്ടുണ്ട്. ഖാദി തുണികൾക്ക് 30 ശതമാനം സർക്കാർ  പ്രസിഡണ്ട് റിബേറ്റും ലഭ്യമാണ്. സർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 

മേള ഇന്ന് (ഡിസംബർ 20) അവസാനിക്കും.

പി.എൻ.എക്സ്. 5571/18

date