Skip to main content

ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി

 

കൂറുമാറ്റ നിരോധന നിയമപ്രകാരം ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസിയമ്മ ജോസിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അയോഗ്യയാക്കി.

നിലവിൽ ബ്ലോക്ക്പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ഡിസംബർ 18 മുതൽ ആറ് വർഷത്തേക്കാണ് വിലക്ക്.  അഴുത ബ്ലോക്ക്പഞ്ചായത്തിൽ കമ്മീഷൻ അയോഗ്യത കല്പിക്കുന്ന രണ്ടാമത്തെ അംഗമാണ് ലിസിയമ്മ ജോസ്.  ബ്ലോക്ക്പഞ്ചായത്തംഗം ഷാജി പൈനാടത്ത് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കമ്മീഷൻ അയോഗ്യയാക്കിയത്.

പി.എൻ.എക്സ്. 5573/18

date