Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

 

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് കം കാഷ്യർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഹെൽപ്പർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അതേ കാറ്റഗറിയിൽ സംസ്ഥാന സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരിൽ നിന്ന് വകുപ്പ് മേധാവിയുടെ നിരാക്ഷേപ സാക്ഷ്യപത്രം സഹിതം അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ജനുവരി 31നകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, എൽ-14, ജയ്‌നഗർ, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം- 11 എന്ന വിലാസത്തിൽ ലഭിക്കണം.

പി.എൻ.എക്സ്. 5574/18

date