Skip to main content

കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് : അഭിമുഖം 15,20,21,22 തീയതികളില്‍ 

 

    ജില്ലയില്‍ കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പര്‍ 217/2013) തസ്തികയിലേയ്ക്കായി 2017 ഫെബ്രുവരി 23, 2017 ഓഗസ്റ്റ് 28 തീയതികളില്‍  പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗാര്‍ഥികളുടെയും അഭിമുഖം ഡിസംബര്‍ 15,20,21,22 തീയതികളില്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം സംബന്ധിച്ച അറിയിപ്പ് പ്രൊഫൈല്‍/എസ്.എം.എസ് മുഖേന നല്‍കിയിട്ടുണ്ട്. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നിശ്ചിത സമയത്ത് ജില്ലാ പി.എസ്.സി.ഓഫീസില്‍ എത്തണമെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.  

date