Skip to main content

കൈത്തറി പ്രദര്‍ശന വിപണന മേള 20 മുതല്‍

ക്രിസ്തുമസ് സീസണില്‍ ഡിസംബര്‍ 20 മുതല്‍ 22 വരെ വികാസ് ഭവന്‍ അങ്കണത്തില്‍ കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ കൈത്തറി പ്രദര്‍ശന വിപണനമേള സംഘടിപ്പിക്കും.  മേളയില്‍ കേരളത്തിലെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള തനതായ കൈത്തറി ഉല്പന്നങ്ങള്‍ ഉല്പാദകരില്‍ നിന്നും നേരിട്ട് വാങ്ങാന്‍ അവസരം ലഭിക്കും.  ഗുണമേന്മയേറിയ കൈത്തറി സാരികള്‍, സെറ്റുമുണ്ടുകള്‍, ബെഡ് ഷീറ്റുകള്‍, തോര്‍ത്തുകള്‍, ടവലുകള്‍, മാറ്റുകള്‍ എന്നിവ മേളയില്‍ ലഭ്യമാണ്.  20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും.

പി.എന്‍.എക്‌സ്.5247/17

date