Skip to main content

ഭക്ഷ്യസുരക്ഷാ ഭവന്റെ ശിലാസ്ഥാപനം ഇന്ന് (ഡിസംബര്‍ 8)  ആരോഗ്യമന്ത്രി നിര്‍വഹിക്കും

സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് പുതിയ ആസ്ഥാനമന്ദിരമായ 'ഭക്ഷ്യസുരക്ഷാ ഭവ'ന്റെ ശിലാസ്ഥാപനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.  ഇന്ന് (ഡിസംബര്‍ എട്ട്) ഉച്ചയ്ക്ക് 2.30 ന് തൈക്കാട് ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റ് പരിസരത്തുള്ള ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലാണ് ചടങ്ങ്. ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിനായി 68 സെന്റ് സ്ഥലം തിരുവനന്തപുരം തൈക്കാട്ടാണ് അനുവദിച്ചത്. 3.55 കോടി രൂപ ചെലവഴിച്ചാണ് ഭക്ഷ്യസുരക്ഷാ ഭവന്‍ നിര്‍മിക്കുന്നത്.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഈ രംഗത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് 

വി.എസ് ശിവകുമാര്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ വി.കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വീണ എന്‍ മാധവന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.സരിത ആര്‍. എല്‍, ജോയിന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കെ അനില്‍കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പി.എന്‍.എക്‌സ്.5251/17

date