Skip to main content

കാസര്‍കോട് ജില്ലയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കും: കമ്മീഷന്‍

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക്കുകളും ജനങ്ങളെ അതാത് സെക്ഷനുകളില്‍ എത്തിക്കുന്നതിന് സഹായികളെയും നിയോഗിക്കണമെന്നത്  ഉള്‍പ്പെടെ കാസര്‍കോട് ജില്ലയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അംഗങ്ങളായ സി.പി നായര്‍, നീലാ ഗംഗാധരന്‍, ഷീല തോമസ് എന്നിവര്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്റെ പബ്ലിക്ക് ഹിയങ്ങില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശങ്ങള്‍ പരിഗണിച്ചു സംസാരിക്കുകയായിരുന്നു അംഗങ്ങള്‍.  
വ്യക്തിപരമായ പരാതികളില്‍പോലും പൊതുവായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതും പരിഗണിച്ചിട്ടുണ്ട്. ജില്ലയിലെ ജനപ്രതിനിധികളില്‍ നിന്നും പൊതുജനങ്ങള്‍, സംഘടനകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും കമ്മീഷന്‍ ഇക്കാര്യങ്ങള്‍ പഠിച്ച് ആവശ്യമായ നിര്‍ദേങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി.  കാസര്‍കോട് നിന്നും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ എത്തുന്ന ജനങ്ങളുടെ പരാതികള്‍ രാവിലെതന്നെ പരിഗണിക്കുന്നതിനും ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ്(അനന്തരവകാശ സര്‍ട്ടിഫിക്കറ്റ്) ലഭിക്കുന്നതിന് ആറുമാസം വരെ കാലതാമസമുണ്ടാകുന്നുവെന്നും ജില്ലയില്‍ ഗവ.പ്രസിന്റെ ബ്രാഞ്ച് ആരംഭിക്കണമെന്ന ആവശ്യത്തിലും ആവശ്യമായ ഇടപെടല്‍ കമ്മീഷന്‍ നടത്തും.

date