Skip to main content

ജനകീയ പഠനോത്സവങ്ങള്‍  ഈ മാസം 26 മുതല്‍

 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി, കുട്ടികളുടെ മികവുകള്‍ സമൂഹവുമായി പങ്കുവെയ്ക്കുന്ന ജനകീയ പഠനോത്സവങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും  സംഘടിപ്പിക്കുന്നു. പഠനോത്സവങ്ങളുടെ ജില്ലാ-ബി.ആര്‍.സി.തല ഉദ്ഘാടനങ്ങള്‍ ഈ മാസം 26 ന് നടക്കും. ജില്ലാതല  ഉദ്ഘാടനം ഹൊസ്ദുര്‍ഗ് യു. ബി.എം.സി എ എ പി സ്‌കൂളില്‍ റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍  നിര്‍വ്വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി വി രമേശന്‍ തുടങ്ങിയ ജനപ്രതിനിധികളും ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും.
          ചെറുവത്തൂര്‍, ചിറ്റാരിക്കാല്‍, ബേക്കല്‍, കാസര്‍കോട്്, കുമ്പള, മഞ്ചേശ്വരം ബി.ആര്‍.സി.കളില്‍ യഥാക്രമം വലിയപറമ്പ എ എല്‍ പി സ്‌കൂള്‍, പെരിയങ്ങാനം എ എല്‍ പി സ്‌കൂള്‍, മുക്കൂട് ജി എല്‍ പി സ്‌കൂള്‍, തളങ്കര പടിഞ്ഞാറ് ജി എല്‍ പി സ്‌കൂള്‍, ബേള ഡജി ഡബ്ല്യു എല്‍ പി.സ്‌കൂള്‍, മുസോടി ജി എല്‍ പി.സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉപജില്ലാതല ഉദ്ഘാടനങ്ങള്‍ നടക്കും.  എം.എല്‍.എ.മാര്‍, ജില്ലാപഞ്ചായത്ത് ഭാരവാഹികള്‍, അംഗങ്ങള്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ , അംഗങ്ങള്‍, ജില്ലാ-ഉപജില്ലകളിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
         പഠനോത്സവങ്ങളുടെ തുടര്‍ച്ചയായി ജനകീയ പങ്കാളിത്തത്തോടെ  വിപുലമായ എന്റോള്‍മെന്റ്  കാമ്പയിനും നടത്തും. പല കാരണങ്ങള്‍ കൊണ്ടും മതിയായ കുട്ടികളില്ലാത്ത വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയുമാണ് പഠനോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്.  പഠനോത്സവങ്ങള്‍ മുതല്‍ ജൂണില്‍ നടക്കുന്ന പ്രവേശനോത്സവങ്ങള്‍ വരെ വിപുലമായ ക്യാമ്പയിനുകള്‍് പൊതുവിദ്യാലയങ്ങളില്‍ നടത്തും. പഠനോത്സവങ്ങളുടെ സംഘാടനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ ഉദ്ഘാടനം ചെയ്തു.  സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.പി.വേണുഗോപാലന്‍ പരിപാടികള്‍ വിശദീകരിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ. ജയദേവന്‍ അധ്യക്ഷത വഹിച്ചു.

 

date