Skip to main content

വികസന പാതയില്‍ ജില്ലയിലെ ആയുര്‍വ്വേദ ആശുപത്രികള്‍ 

 

പുതിയ ചികിത്സാവിധികള്‍ , ആധുനിക സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തി ശേഷി വര്‍ദ്ധിപ്പിച്ച് ജില്ലയിലെ ആയുര്‍വ്വേദ ആശുപത്രികള്‍ വികസനത്തിന്റെ പാതയില്‍.

തൊടുപുഴയിലെ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയുടെ പേവാര്‍ഡിന്റെ നിര്‍മ്മാണം ഭാരതീയ ചികിത്സാ വകുപ്പിന്റെ 2014-15ഉം 2015-16ഉം വര്‍ഷങ്ങളിലെ പദ്ധതി വിഹിതം ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. 1.10 കോടി രൂപ ചിലവഴിച്ച് എല്‍.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിഭാഗമാണ് ബഹുനില മന്ദിരം നിര്‍മ്മിക്കുന്നത്.

ജില്ലാ ആസ്ഥാനത്തിനോടടുത്ത് പാറേമാവില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വ്വേദ ആശുപത്രി (അനക്‌സ്)ന്റെ പേവാര്‍ഡ് നിര്‍മ്മാണവും അവിടുത്തെ ശല്യ യൂണിറ്റ്, കൗമാരഭൃത്യം യൂണിറ്റ് എന്നിവയുടെ പ്രവര്‍ത്തന നിര്‍മ്മാണവും പൂര്‍ത്തിയാക്കിക്കൊണ്‍ിരിക്കുന്നു.  ജില്ലാ പഞ്ചായത്ത് ഫണ്‍് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഭാഗികമായ പണി പൂര്‍ത്തിയാക്കി. ഇതില്‍ ബെയ്‌സ്‌മെന്റ് ഏരിയയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പേവാര്‍ഡ് മുറികളുടെയും അടുക്കള, ഔഷധ സ്റ്റോര്‍ എന്നിവയുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. നാഷണല്‍ ആയുഷ്മിഷന്‍ മുഖേന ഇവിടെ നടപ്പാക്കുന്ന മര്‍മ്മ ചികിത്സയ്ക്കായുള്ള ശല്യ യൂണിറ്റും കുട്ടികളുടെ ചികിത്സയ്ക്കായുള്ള കൗമാരഭൃത്യം യൂണിറ്റിന്റെയും പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. 

നാഷണല്‍ ആയുഷ്മിഷന്‍ മുഖേന ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത ഓരോ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളില്‍ ആയുര്‍വ്വേദ തുടര്‍ ചികിത്സാ പദ്ധതി ഉടനെ നടപ്പാക്കും. ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്‍െന്നും ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനം ഉടനെ നടത്തുമെന്നും ഭാരതീയി ചികിത്സാ വകുപ്പ്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date