Skip to main content

ദത്തെടുക്കള്‍ കേന്ദ്രങ്ങള്‍ക്കായി  പരീശീലനം നടത്തി       

 

    ജില്ലാ ശിശു സംരക്ഷണ യൂനിറ്റിന്‍റെ നേതൃത്വത്തില്‍  ഓര്‍ഫനേജുകള്‍ക്കും ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ക്കുമായി പരിശീലനം നടത്തി.  ജില്ലയിലെ ദത്തെടുക്കല്‍ കേന്ദ്രങ്ങളെയും ശിശു സംരക്ഷണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ദത്തെടുക്കല്‍, സ്പോണ്‍സര്‍ഷിപ്പ്, പോറ്റി വളര്‍ത്തല്‍ ആവശ്യമുളള കുട്ടികളെ കണ്ടെത്തി അവരുടെ പുനരധിവാസം ഉറപ്പ് വരുത്തുക ലക്ഷ്യമിട്ട് പേഴുങ്കരയിലുളള  ഓര്‍ഫനേജിലാണ് പരിശീലനം സംഘടിപ്പിച്ചത്.  ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഫാ.ജോസ് പോള്‍ പരിപാടി ഉദ്ഘാടനം ചെയ്തു.  ഓര്‍ഫനേജ് അസോസിയേഷന്‍ പ്രസിഡന്‍റ്, പി. ലിയാഖാത് അലി ഖാന്‍  അധ്യക്ഷനായി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ആനന്ദന്‍, ഓര്‍ഫനേജ് അസോസിയേഷന്‍ സെക്രട്ടറി മൊയ്തൂട്ടി ഹാജി,  പാലക്കാട് ഓര്‍ഫനേജ്  മാനേജര്‍ ഷാക്കീര്‍ മൂസ, പ്രൊട്ടക്ഷന്‍ ഓഫീസര്‍ (എന്‍ ഐ സി) പി.സുബീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 
         ഫാ.ജോബി കാച്ചപ്പള്ളി 'സ്പെഷലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സി - ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ലിങ്കേജ്' വിഷയത്തിലും പാലക്കാട് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ആനന്ദന്‍ ജെ ജെ ആക്ട് 2015, ജെ ജെ രജിസ്ട്രേഷന്‍ എന്നീ വിഷയങ്ങളിലും ക്ലാസ്സ് നയിച്ചു. വിഷയവുമായി ബന്ധപ്പെട്ട ലഘുലേഖകളും പോസ്റ്ററുകളും പരിപാടിയില്‍ വിതരണം ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട സംശയനിവാരണം നടത്താനും പരിപാടിയില്‍ അവസരമുണ്ടായി.

date