Skip to main content

സംസ്ഥാന  കേരളോത്സവം: കലാമത്സരങ്ങളുടെ പ്രവേശന പാസ്സ് വിതരണം ഇന്ന് മുതല്‍ 

 

കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാനതല കേരളോത്സവത്തിലെ കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ മത്സരാര്‍ഥികള്‍ക്കുള്ള പ്രവേശന പാസ്സ് വിതരണം ഇന്ന് (ഡിസംബര്‍ 14)  തുടങ്ങുമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. പ്രവേശനപാസ്സ്  ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ല യുവജനകേന്ദ്രത്തില്‍ നിന്നാണ് കൈപ്പറ്റേണ്ടത്. ഡിസംബര്‍ 21,22,23,24 തിയതികളില്‍ പാലക്കാടാണ് മത്സരങ്ങള്‍ നടക്കുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0491 - 2505190.

date