Skip to main content

പരസ്യങ്ങള്‍ നീക്കാന്‍ കൂടുതല്‍ സ്ക്വാഡുകള്‍

 

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പൊതു സ്ഥലങ്ങളിലും പാതയോര ങ്ങളിലും അനധികൃതമായി സ്ഥാപിച്ച പരസ്യങ്ങള്‍ നീക്കം ചെയ്യുന്നതിന് കൂടുതല്‍ സ്ക്വാഡുകള്‍ രൂപീകരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരം  പ്രവര്‍ത്തിക്കുന്ന ഒന്‍പത് ഡീഫേസ്മെന്‍റ് സ്ക്വാഡുകള്‍ക്ക് പുറമേയാണ് താലൂക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും സ്ക്വാഡുകള്‍ രൂപീകരിക്കുന്നത്. 

ഇതിനായി ഡീഫേയ്സ്മെന്‍റ് നോഡല്‍ ഓഫീസര്‍ കൂടിയായ എഡിഎം സി. അജിത കുമാറിനെ ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു ചുമതലപ്പെടുത്തി. സ്ക്വാഡുകള്‍ക്ക് ആവശ്യമായ ഉദ്യോഗസ്ഥരെയും വാഹനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാക്കും.  

ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പൊതുസ്ഥലത്തെ പരസ്യബോര്‍ഡുകള്‍ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നീക്കം ചെയ്തിരുന്നു. നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ ഡീഫേസ്മെന്‍റ് സ്ക്വാഡുകള്‍ പൊതുസ്ഥലങ്ങളില്‍നിന്നും നിന്നും 8335 പോസ്റ്ററുകളും 154 ബാനറുകളും ഉള്‍പ്പെടെ 8957 പ്രചരണ സാമഗ്രികള്‍ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. അനുമതിയില്ലാതെ സ്വകാര്യ ഭൂമിയിലും ചുവരുകളിലും പ്രദര്‍ശിപ്പിച്ചിരുന്ന 343 പരസ്യങ്ങളും വ്യക്തികള്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്തു. 

date