Skip to main content

ദേശീയ യുവജന വാരാഘോഷം : യൂത്ത് ക്ലബ്ബുകള്‍ക്ക് ധനസഹായം നല്‍കും

 

    ദേശീയ യുവജന വാരാഘോഷത്തിന്‍റെ ഭാഗമായി ജനുവരി 12 മുതല്‍ 19വരെ   വിവിധ      പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്  നെഹ്റു യുവ കേന്ദ്ര   യൂത്ത് ക്ലബുകള്‍ക്ക് ധനസഹായം നല്‍കും . സെമിനാറുകള്‍ ,ചര്‍ച്ചകള്‍,    യൂത്ത് പാര്‍ലമെന്‍റുകള്‍, കലാ-കായിക-സാംസ്കാരിക പരിപാടികള്‍ , രക്തദാനം, ശ്രമദാനം  ശുചിത്വം, ജലസംരക്ഷണ  പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ് ധനസഹായം നല്‍കുക. ബാങ്ക് അകൗണ്ടുളള ക്ലബ്ബുകള്‍  പരിപാടികളുടെ വിശദാംശങ്ങള്‍ സഹിതം ഡിസംബര്‍ 20  നകം  ജില്ലാ  യൂത്ത് കോഡിനേറ്റര്‍, നെഹ്റു യുവ കേന്ദ്രാ,  ജില്ലാ പഞ്ചായത്ത് റോഡ,് പാലക്കാട്  വിലാസത്തില്‍ അപേക്ഷിക്കണം ഫോണ്‍ 0491-2505024
(അവസാനിച്ചു)

date