Skip to main content

തെരഞ്ഞെടുപ്പ്; ചിലവ് നിരീക്ഷണത്തില്‍  പരിശീലനം നല്‍കി

 

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ചിലവ് നിരീക്ഷിക്കുന്നതിനായി രൂപീകരിച്ച ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം, വീഡിയോ സര്‍വെയ്ലന്‍സ് ടീം എന്നിവര്‍ക്കും അസിസ്റ്റന്റ് എക്‌സ്‌പെന്റീച്ചര്‍ ഓഫീസര്‍മാര്‍ക്കുമായി രണ്ടാം ഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു. നിരീക്ഷണത്തിന്റെ ഭാഗമായി വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടീം അംഗങ്ങള്‍ക്ക് സംശയ നിവാരണം നടത്തുന്നതിനായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. അംഗങ്ങള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക്  ജില്ലാ ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് എന്നിവര്‍ മറുപടി നല്‍കി. സിവിജില്‍ ആപ്ലിക്കേഷനെക്കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു.

 

date