Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഭിന്നശേഷിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 

അംഗമാകാം

ജില്ലയിലെ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി- മെന്റലി റിട്ടാര്‍ഡെഡ് വിഭാഗങ്ങളില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് നിരാമയ ഇന്‍ഷുറന്‍സ് പോളിസിയില്‍ അംഗമാകാം. പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ബിആര്‍സികളില്‍ മാര്‍ച്ച് 22 ന് നടക്കുന്ന ക്യാമ്പിലാണ് സൗജന്യമായി പോളിസി എടുക്കാന്‍ അവസരം. 

രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് മണി വരെയാണ് ക്യാമ്പ്. ഭിന്നശേഷിക്കാരായ ആളുകളുടെ രക്ഷിതാവിനോ സഹായിക്കോ ക്യാമ്പില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട്‌സൈസ് കളര്‍ ഫോട്ടോ, റേഷന്‍ കാര്‍ഡ്, ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് കോപ്പി, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ജനനതീയതി തെളിയിക്കുന്ന രേഖ, വൈകല്യമുള്ള വ്യക്തികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് (ജോയിന്റ്/വ്യക്തിഗതം) പാസ്ബുക്ക് കോപ്പി എന്നീ രേഖകള്‍ സഹിതം ഹാജരാകണം. 

2018-19 വര്‍ഷത്തെ നിരാമയ പോളിസി പുതുക്കുന്നതിനുള്ള സൗകര്യം ക്യാമ്പില്‍ ഉണ്ടാകും. ബന്ധപ്പെട്ടവരുടെ രക്ഷിതാവിനോ സഹായിക്കോ ഹെല്‍ത്ത് കാര്‍ഡിന്റെ ഒറിജിനല്‍ സഹിതം ക്യാമ്പില്‍ ഹാജരാകാം. ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ലഭിക്കുന്നതിനുള്ള അപേക്ഷകളും ക്യാമ്പില്‍ സ്വീകരിക്കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഗാര്‍ഡിയന്‍ഷിപ്പ് ലഭിക്കുവാന്‍ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍.04972 2712255 

 

ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് മാറ്റിയതിനാല്‍ ജില്ലാ ലേബര്‍ ഓഫീസ് മുഖേന പെന്‍ഷന്‍ ലഭിക്കുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുതല്‍ കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കണ്ണൂര്‍ താളിക്കാവിലുള്ള ഓഫീസില്‍ നല്‍കേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

 

വൈദ്യുതി മുടങ്ങും

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാലൂര്‍ വയല്‍, പനമ്പറ്റ, എസ്റ്റേറ്റ് പടി, പൂവക്കര, ചിത്രപീഠം, മാലൂര്‍ ഹൈസ്‌കൂള്‍, തൃക്കടാരിപ്പൊയില്‍, ഇടുമ്പ, നിട്ടാറമ്പ് ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 21) രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പേരൂല്‍ സ്‌കൂള്‍, പേരൂല്‍ ടവര്‍, പുല്ലൂപ്പാറ ഖാദി എന്നിവിടങ്ങളില്‍ നാളെ(മാര്‍ച്ച് 21) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. 

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പഞ്ചായത്ത് ഓഫീസ്, കൊളച്ചേരി മുക്ക്, പ്രീമിയര്‍ ക്രഷര്‍, നോബിള്‍ ക്രഷര്‍, കുമാരന്‍ പീടിക, പാട്ടയം വായനശാല ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 21) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വെങ്ങര, ശാസ്താനഗര്‍, അരുംഭാഗം, ചെമ്പല്ലിക്കുണ്ട് ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 21) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 5.30 വരെയും കൊവ്വപ്രം ഭാഗത്ത് രാവിലെ 7.30 മുതല്‍ വൈകീട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കോട്ടയം പൊയില്‍, ചെട്ടിമെട്ട ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 21) രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ടിപ്പ് ടോപ്പ്, ഉറവൂര്‍, ചങ്ങലാട്ട്, വില്ലേജ് ഓഫീസ്, ത്സലസി, ചോലപ്പാലം, ഇന്ദിരാ നഗര്‍ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 21) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതിയങ്ങാടി, ബീച്ച് റോഡ്, ഗവ. ഐസ് പ്ലാന്റ്, രിഫായി പള്ളി, ബാപ്പൂട്ടി കോണര്‍, താഹ പള്ളി, തക്‌വ പള്ളി, അബ്ബാസ് പീടിക ഭാഗങ്ങളില്‍ മാര്‍ച്ച് 22 രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

 

എട്ടാം ക്ലാസ് പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2019-20 അധ്യായന വര്‍ഷത്തേക്കുള്ള എട്ടാം ക്ലാസ് പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏഴാം ക്ലാസ് വാര്‍ഷിക പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍. 0497 2871789, 9400006495, 9446680104, 9495534496.

date