Skip to main content
ജില്ലയിലെ കരകൗശല വിദഗ്ധര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് വിതരണം ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

കരകൗശല വിദഗ്ധര്‍ക്കുള്ള  സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്തു

 

ഹാന്റിക്രാഫ്റ്റ് ഡെവലപ്‌മെന്റ് കമ്മീഷണറേറ്റിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ഇടുക്കി ജില്ലാ വ്യവസായകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ കരകൗശല വിദഗ്ധര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് വിതരണം ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍ ഉദ്ഘാടനം ചെയ്തു. 68 പേര്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്തത്. മാനേജര്‍മാരായ ബനഡിക്ട് വില്യം ജോണ്‍സ്, അജിത് കുമാര്‍ പി.കെ, രഞ്ജിത് ബാബു, ഉപജില്ലാ വ്യവസായ ഓഫീസര്‍ അഭിലാഷ് വിജയന്‍ എന്നിവര്‍ സംസാരിച്ചു.

date