Skip to main content

പോളിംഗ് ജോലി: ഉദ്യോഗസ്ഥരുടെ പട്ടിക നല്‍കാത്ത ഓഫീസ് മേധാവികള്‍ക്കെതിരെ നടപടിയെടുക്കും

 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ജോലിക്ക് നിയോഗിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ഇനിയും സമര്‍പ്പിക്കാത്ത ഓഫീസ് മേധാവികള്‍ ഇന്ന്  (മാര്‍ച്ച് 22) ഉച്ചകഴിഞ്ഞ് രണ്ടിന് മുമ്പ് കളക്ട്രേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ നേരിട്ട് എത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

 സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍,  ദേശസാത്കൃത ബാങ്കുകള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് നിശ്ചിത ഫോറത്തില്‍ തയ്യാറാക്കി അതത് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കുന്നതിനാണ് നേരത്തെ നിര്‍ദേശിച്ചിരുന്നത്. ഉത്തരവ് പാലിക്കാത്ത ഓഫീസ് മേധാവികള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും.  

 

date