Skip to main content

സ്ഥാനാര്‍ഥികളും രാഷ്ട്രീയപ്പാര്‍ട്ടികളും  പെരുമാറ്റച്ചട്ടം ലംഘിക്കരുത്  

 

പൊതു തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രചരണത്തോടനുബന്ധിച്ചും മറ്റും സ്ഥാനാര്‍ഥികളും രാഷ്ട്രീയപ്പാര്‍ട്ടികളും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്‍റെ ഭാഗമായി താഴെ പറയുന്ന കാര്യങ്ങള്‍  ഉറപ്പുവരുത്തണമെന്ന് എം.സി.സി നോഡല്‍ അറിയിച്ചു. 
    ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് അനുമതി വാങ്ങണം.
    പൊതുയോഗങ്ങള്‍ നടക്കുമ്പോള്‍ ആരെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടാക്കിയാല്‍ പോലീസ് സഹായം തേടണം.
    ജാഥകള്‍ നടത്തുന്നതിന് മുന്നോടിയായി സമയം, സ്ഥലം, പോകുന്ന വഴി എന്നിവ അറിയിച്ച് പൊലീസില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വാങ്ങണം.
    രാഷ്ട്രീയപാര്‍ട്ടികള്‍ സമ്മതിദായകര്‍ക്ക് നല്‍കുന്ന വോട്ടേഴ്സ് സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പേര്, ചിഹ്നം, പാര്‍ട്ടി എന്നിവ രേഖപ്പെടുത്താന്‍ പാടില്ല.
    വോട്ടറോ സ്ഥാനാര്‍ഥിയോ അല്ലാത്ത മന്ത്രിമാര്‍ വോട്ടിങ്ങിനല്ലാതെ പോളിംഗ് സ്റ്റേഷനുകളില്‍ പ്രവേശിക്കാന്‍ പാടില്ല
    സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ജോലികള്‍ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെടുത്തി ചെയ്യരുത്.
    വോട്ടര്‍മാര്‍ക്ക് സഹായങ്ങളും പണവും മറ്റ് വാഗ്ദാനങ്ങളും നല്‍കരുത്.
    ജാതി -മത- ഭാഷ- വര്‍ഗീയ ചിന്തകളെ സ്വാധീനിക്കുന്ന രീതിയില്‍ പ്രചരണം നടത്തരുത്.
    തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരില്‍ മറ്റു പാര്‍ട്ടികളെയോ പ്രവര്‍ത്തകരെയോ വിമര്‍ശിക്കരുത്.
    ആരാധനാലയങ്ങള്‍ പ്രചരണ വേദിയാക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസംഗങ്ങള്‍, പോസ്റ്ററുകള്‍, സംഗീത പരിപാടികള്‍ ആരാധനാലയങ്ങളുടെ സമീപത്ത് നടത്തരുത്.
    സ്വകാര്യവ്യക്തികളുടെ സ്ഥലം, കെട്ടിടം, ചുമരുകള്‍, വാഹനങ്ങള്‍ എന്നിവയില്‍ ചിഹ്നങ്ങള്‍, ബാനറുകള്‍, നോട്ടീസുകള്‍, മുദ്രാവാക്യങ്ങള്‍ എന്നിവ ഉടമസ്ഥന്‍റെ അനുവാദമില്ലാതെ സ്ഥാപിക്കരുത്.
    മറ്റു പാര്‍ട്ടികള്‍ നടത്തുന്ന ജാഥകളും പൊതുയോഗങ്ങളും തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ല.
    ഒരു പാര്‍ട്ടി നടത്തുന്ന പൊതുയോഗത്തിന് തടസ്സം സൃഷ്ടിച്ച് സമീപത്തുകൂടി ജാഥ നടത്തരുത്.
    ആയുധങ്ങളോ പൊതുജനങ്ങളെ അസ്വസ്ഥതപ്പെടുത്തുന്ന, അലോസരപ്പെടുത്തുന്ന വസ്തുക്കളോ ജാഥയില്‍ പ്രദര്‍ശിപ്പിക്കരുത്.
    മറ്റു പാര്‍ട്ടികള്‍ സ്ഥാപിച്ചിരിക്കുന്ന കൊടികള്‍, പോസ്റ്ററുകള്‍ നശിപ്പിക്കാനോ സ്ഥാനം മാറ്റാനോ പാടില്ല.
    പോസ്റ്ററുകള്‍, കൊടികള്‍, ചിഹ്നങ്ങള്‍ എന്നിവ പോളിംഗ് സ്റ്റേഷന്‍റെ 200 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രദര്‍ശിപ്പിക്കരുത്.
    രാവിലെ ആറിന് മുമ്പും രാത്രി 10ന് ശേഷവും ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്.
    സുരക്ഷാഭീഷണി ഉള്ളവരോ, സ്വകാര്യ സുരക്ഷാ ഗാര്‍ഡുകള്‍ ഉള്ളവരോ ആയ വ്യക്തികളെ ഇലക്ഷന്‍ ഏജന്‍റ്, പോളിംഗ് ഏജന്‍റ്, കൗണ്ടിങ് ഏജന്‍റുമാരായി നിയോഗിക്കരുത്.
    സമ്മതിദായകര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള മയക്കുമരുന്ന്, മദ്യം എന്നിവ നല്‍കരുത്.

date