Skip to main content

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

 

    വിളയോടി കരുണ മെഡിക്കല്‍ കോളെജ് ആശുപത്രി, ജനമൈത്രി സുരക്ഷ പ്രൊജക്ട്, കസബ പോലീസ് സ്റ്റേഷന്‍, ജയിന്‍റ്സ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ബ്രാഞ്ച് 4 കഞ്ചിക്കോട് ആന്‍ഡ് മെട്രോ കഞ്ചിക്കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 24 ന്  വേങ്ങോടി ഗവ.എല്‍.പി.സ്കൂളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്, കണ്ണ് രോഗ വിഭാഗം, ഓര്‍ത്തോ(എല്ല് വിഭാഗം) വിദഗ്ദ്ധരുടെ സേവനം ലഭിക്കും. കഞ്ചിക്കോട് ജയിന്‍റ്സ് ഗ്രൂപ്പ് പ്രസിഡന്‍റ് എസ്.കേശവദാസ് അദ്ധ്യക്ഷനാവുന്ന പരിപാടിയില്‍ കസബ പോലീസ് സ്റ്റേഷന്‍ സി.ഐ.ഓഫ് പോലീസ് എം.ആര്‍.ബിജു മുഖ്യപ്രഭാഷണം നടത്തും. കരുണ മെഡിക്കല്‍ കോളെജിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകള്‍ നടകും.

date