Skip to main content

ലേലം ചെയ്യും

 

     ദേശീയപാത 213 ല്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള ഭാഗത്ത്   റോഡിനിരുവശങ്ങളിലെയും മുറിച്ചിട്ട 751 മരങ്ങളുടെ പരസ്യ ലേലം മാര്‍ച്ച് 27 ന് രാവിലെ 11 ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം കാര്യാലയത്തില്‍ നടക്കും. ജി.എസ്.ടി രജിസ്ട്രേഷനുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ലേലത്തിന് മുമ്പ്  നാഷണല്‍ സേവിംഗ്സ് സ്കീം/ പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റ്/ ട്രഷറി ടേം ഡിപ്പോസിറ്റ്/  നാഷണലൈസ്ഡ് ബാങ്കുകളുടെ എഫ്.ഡി/ ഡിഡി രൂപത്തില്‍ 2,12,000 രൂപ നിരതദ്രവ്യമായി ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെ കെട്ടിവെക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ പാലക്കാട് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം കാര്യാലയവുമായി ബന്ധപ്പെടാമെന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0491-2505025.

date